കോഴിക്കോട്: കേരള ചിത്രകല പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 29,30 തിയതികളില്‍ ‘ഒരു കോഴിക്കോടന്‍ നിറച്ചാര്‍ത്ത്’ എന്ന പേരില്‍ സംസ്ഥാനതല ചിത്രകലാ ക്യാമ്പ് വി.കെ കൃഷ്ണമേനോന്‍ ആര്‍ട്ട് ഗ്യാലറി ആന്‍ഡ് മ്യൂസിയത്തില്‍ വച്ച് നടക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. കേരളത്തിനകത്തും പുറത്തുമായി 150 ഓളം പ്രശസ്ത ചിത്രകാരന്മാര്‍ തത്സമയം ക്യാന്‍വാസുകളില്‍ വരയ്ക്കുമ്പോള്‍ ക്യാമ്പിന് നിറപ്പകിട്ടേകാന്‍ ഫ്യൂഷന്‍, നാടന്‍പാട്ടുകള്‍, ക്യാമ്പ് ഫയര്‍, കൂടാതെ പൊതുജനങ്ങള്‍ക്കായി ചിത്രപ്രദര്‍ശനവും ആസൂത്രണം ചെയ്തിട്ടുണ്ട്. കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജീവ് കോട്ടക്കല്‍ ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പില്‍ കലാ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ സന്ദര്‍ശിക്കും. 30ന് വൈകുന്നേരം അഞ്ച് മണിക്ക് ക്യാമ്പ് സമാപിക്കും. വാര്‍ത്താസമ്മളനത്തില്‍ പ്രസിഡന്റ് റോയ് കാരാത്ര, സെക്രട്ടറി ജോയ് ലോനപ്പന്‍, ക്യാമ്പ് കണ്‍വീനര്‍ സി.കെ ഷിബുരാജ് എന്നിവര്‍ സംബന്ധിച്ചു.