തലശ്ശേരി: അമൃത യൂണിവേഴ്‌സിറ്റിയും കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനും ചേര്‍ന്ന് നടത്തുന്ന ‘അമൃത സങ്കല്‍പ്’ എന്ന പ്രോജക്ട്, തലശ്ശേരി അമൃത വിദ്യാലയത്തില്‍ സൗജന്യമായി ആരംഭിക്കുന്നു. അതിന്റെ ഭാഗമായി അമ്യത വിദ്യാലയം വിദ്യാര്‍ഥികളുടെ അമ്മമാര്‍ക്കും സമൂഹത്തിലുള്ള മറ്റു വനിതകള്‍ക്കും സൗജന്യമായാണ് ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിപ്പിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം, ലോകബാങ്കുമായി സഹകരിച്ച് സ്‌കില്‍ അക്വിസിഷന്‍ ആന്‍ഡ് നോളജ് അവയര്‍നസ് ഫോര്‍ ലൈവ്‌ലിഹുഡ് പ്രൊമോഷന്‍ (സങ്കല്‍പ്), ദീര്‍ഘകാല നൈപുണ്യ പരിശീലന പരിപാടികള്‍ മെച്ചപ്പെടുത്തുന്നതിനും വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.
സമൂഹത്തിലെ തുടര്‍ വിദ്യാഭ്യാസം നഷ്ടപ്പെട്ടവരെ ഉള്‍പ്പെടുത്തിയാണ് ഈ സൗജന്യ തൊഴില്‍ പരിശീലനം. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗവ. അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിരിക്കും.
ഈ മാസം 28ന് മുന്നേ ആധാര്‍ കാര്‍ഡും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി സ്‌കൂള്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. താല്‍പര്യമുള്ളവര്‍ 0490 2357777 എന്ന നമ്പറില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 60 പേരെയാണ് ഈ കോഴ്‌സില്‍ ഉള്‍പ്പെടുത്തുക.