തലശ്ശേരി: സംഗിത സംവിധായകന്‍ കെ.രാഘവന്‍ മാസ്റ്ററുടെ ഓര്‍മ്മയ്ക്കായി കേരള മാപ്പിള കലാ അക്കാദമി ഏര്‍പ്പെടുത്തിയ മഞ്ഞണിപൂനിലാ പുരസ്‌കാരത്തിന് മാസ്റ്ററുടെ പ്രഥമ ശിഷ്യന്‍ എ.എം ദിലീപ് കുമാര്‍ മാസ്റ്ററെ തിരഞ്ഞെടുത്തതായി അക്കാദമി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.15,555 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം രാഘവന്‍ മാസ്റ്ററുടെ ജന്മദിനമായ ഡിസംബര്‍ രണ്ടിന് സമ്മാനിക്കും. കൈതപ്രം ദാമോദരന്‍ നമ്പൂതിരി , ടി. ചാമിയാര്‍, അഫ്‌സല്‍ ഉള്‍പെട്ട ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. തലശ്ശേരി കെ.റഫീഖ്, മട്ടന്നൂര്‍ അലി, സുനില്‍ കല്ലൂര്‍, കെ.കെ അശ്‌റഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.