പ്രതിഷേധ ധര്‍ണ നടത്തി

പ്രതിഷേധ ധര്‍ണ നടത്തി

കോഴിക്കോട്: കൊല്ലം കിളിക്കൊല്ലൂരില്‍ സൈനികനായ വിഷ്ണുവിനെ കള്ളക്കേസില്‍ കുടുക്കി ക്രൂരമായ പോലിസ് മര്‍ദനത്തിന് ഇരയാക്കിയതില്‍ പ്രതിഷേധിച്ച് വോയ്‌സ് ഓഫ് എക്‌സ് സര്‍വീസ് മെന്‍ കോഴിക്കോട്, , കിഡ്സ് കോര്‍ണറില്‍ പ്രതിഷേധ ധര്‍ണനടത്തി. വോയ്‌സ് ഓഫ് എക്‌സ് സര്‍വീസ് മെന്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് എ. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി മുരളീധര്‍ ഗോപാല്‍.പി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലയിലെ എല്ലാ വിമുക്ത ഭട സംഘടനയുടേയും പ്രതിനിധികള്‍ ധര്‍ണയില്‍ പങ്കെടുത്തു. മര്‍ദിച്ച പോലിസുകാരനെ പിരിച്ചു വിടുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി ഗിരീഷ്. പി , രാജന്‍ തിരുവോത്ത് , റസാക്ക്. കെ , അരവിന്ദാക്ഷന്‍. പി.വൈ , പ്രമോദ്. കെ , ഹരിദാസന്‍ എടത്തില്‍ , വേലായുധന്‍ കളരിക്കല്‍, നന്ദനന്‍ സി.പി ,മോഹനന്‍.വി, ഹാരിസ്.കെ എന്നിവര്‍ സംസാരിച്ചു. ശ്രീനിവാസന്‍. ടി നന്ദി അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *