നിയമസഭ കയ്യാങ്കളി കേസ്: കോടതി ഇന്ന് പരിഗണിക്കും

നിയമസഭ കയ്യാങ്കളി കേസ്: കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: അന്തരിച്ച മുന്‍ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തിയ നിയമസഭ കയ്യാങ്കളി കേസ് കോടതി ഇന്ന് പരിഗണിക്കും. വിചാരണയ്ക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് കേസ് പരിഗണിക്കുന്നത്. തിരുവന്തപുരം സി.ജെ.എം കോടതിയാണ് കേസ് പരിഗണിക്കുന്നത്.
മന്ത്രി വി. ശിവന്‍കുട്ടി, കെ.ടി ജലീല്‍ എം.എല്‍.എ, ഇ.പി ജയരാജന്‍, കെ. അജിത്, സി.കെ സദാശിവന്‍, കെ. കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരെ കോടതി നേരത്തെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചിരുന്നു. പ്രതികള്‍ കുറ്റം നിഷേധിക്കുകയും ചെയ്തു. ഇവര്‍ ഇന്ന് ഹാജരാകാനിടയില്ല.

2015 മാര്‍ച്ച് 13നാണ് കേസിനാസ്പദമായി സംഭവം. തെളിവുകളും രേഖകളും പ്രതികള്‍ക്ക് കൈമാറാനുള്ള കോടതി നിര്‍ദേശത്തിന്റെ തുടര്‍നടപടികള്‍ ഇന്നുണ്ടായേക്കും. വിചാരണ എന്ന് ആരംഭിക്കും എന്ന് ഇന്നറിയാം.

Share

Leave a Reply

Your email address will not be published. Required fields are marked *