തിരുവനന്തപുരം: യു.പിയില്‍ ഉള്ളവര്‍ക്ക് കേരളത്തിലെ കാര്യം മനസിലാക്കാന്‍ സാധിക്കില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ ഗവര്‍ണര്‍. ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്കി. തനിക്കെതിരേ പരസ്യപ്രതികരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി കെ.എന്‍ ബാലഗോപലനെതിരേ ഗവര്‍ണര്‍ അപ്രീതി രേഖപ്പെടുത്തിയത്. ഇതു സംബന്ധിച്ച് ഇന്നലെ വൈകുന്നേരമാണ് മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ കത്ത് നല്‍കിയത്. യു.പിയില്‍ ഉള്ളവര്‍ക്ക് കേരളത്തിലെ കാര്യം മനസിലാക്കാന്‍ സാധിക്കില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവനയിലാണ് ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തിയത്. ബാലഗോപാലന്റെ പ്രസ്താവന ദേശീയതയെ പോലും ചോദ്യം ചെയ്യുന്നതാണ് എന്നാണ് ഗവര്‍ണറുടെ വാദം. രാജ്യദ്രോഹപരമാര്ശമാണ് ഇതെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു.
എന്നാല്‍, ഗവര്‍ണറുടെ ആവശ്യം തള്ളുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഗവര്‍ണറുടെ ആവശ്യത്തില്‍ കഴമ്പില്ലെന്നും മന്ത്രിയുടെ പ്രസംഗം അപമാനിക്കുന്നതല്ലെന്നും രാജി ആവശ്യം അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.