ദി കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന് ദേശീയ അവാര്‍ഡ്

ദി കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന് ദേശീയ അവാര്‍ഡ്

കോഴിക്കോട്: ദി കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന് ഈ വര്‍ഷത്തെ മികച്ച സ്‌മോള്‍ അര്‍ബന്‍ ബാങ്ക് കാറ്റഗറിക്കുള്ള ദേശീയ അവാര്‍ഡ്. കൊവിഡ് സമയത്തെ മികച്ച പ്രവര്‍ത്തനവും ഉയര്‍ന്ന മൂലധന പര്യാപ്തതയുമാണ് ബാങ്കിനെ ഈ ദേശീയ അവാര്‍ഡിന് അര്‍ഹമാക്കിയത്. മുന്‍ കേന്ദ്ര റെയല്‍വേ, വ്യോമയാന മന്ത്രിയും കേന്ദ്ര സഹകരണ നയ കമ്മിറ്റിയുടെ ചെയര്‍മാനുമായ സുരേഷ് പ്രഭുവില്‍നിന്ന് ബാങ്ക് ചെയര്‍മാന്‍ ടി.പി ദാസന്‍, ഡയരക്ടര്‍ സി.അശോകന്‍, ജനറല്‍ മാനേജര്‍ രാഗേഷ് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

Share

Leave a Reply

Your email address will not be published. Required fields are marked *