ടി.വി നിര്‍മ്മലന്‍ ‘ദി കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക്’ ചെയര്‍മാന്‍

ടി.വി നിര്‍മ്മലന്‍ ‘ദി കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക്’ ചെയര്‍മാന്‍

കോഴിക്കോട്: ടി.വി നിര്‍മ്മലന്‍ ദി കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ചെയര്‍മാന്‍. ബാങ്ക് തെരഞ്ഞെടുപ്പില്‍ സി.പി.ഐ (എം) പാനല്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. െൈവസ് ചെയര്‍മാനായി ഒ.എം.ഭരദ്വാജിനെ തെരഞ്ഞെടുത്തു. വരണാധികാരിയായി തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ സുധീര്‍ കുമാര്‍.പി.പിയാണ്. ഭരണസമിതി അംഗങ്ങളായി എ.വി.വിശ്വനാഥന്‍, അഡ്വ.എം.കെ.ദിനേശന്‍, ടി.രാധാകൃഷ്ണന്‍, ശരത്.പി.വി, കനകലത പി.പി, ടി.വി കുഞ്ഞായിന്‍ കോയ, കെ.പി സലീം, ലത ചന്ദ്രദാസ്.വി, രതി.എം എന്നിവരെ തെരഞ്ഞെടുത്തു. മുന്‍ ചെയര്‍മാന്‍ എ.വി.വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ(എം) കോഴിക്കോട് നോര്‍ത്ത് ഏരിയാ സെക്രട്ടറി കെ.രതീഷ്, ജനറല്‍ മാനേജര്‍ ഇ.സുനില്‍ കുമാര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബിജു.എ, ഒ.സദാശിവന്‍, അഡ്വ.എം.കെ.ദിനേശന്‍, ടി.സുജന്‍, കെ.കിഷോര്‍, ടി.വി.കുഞ്ഞായിന്‍ കോയ,കെ.പി.സലീം, വി.ബൈജു, എം.കെ.ബിജു സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *