ഗവര്‍ണറുടെ വഴിവിട്ട നീക്കം, ജനരോക്ഷമുയരണം: ഐ.എന്‍.എല്‍

ഗവര്‍ണറുടെ വഴിവിട്ട നീക്കം, ജനരോക്ഷമുയരണം: ഐ.എന്‍.എല്‍

കോഴിക്കോട്: ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ടാണ് ഗവര്‍ണറുടെ നീക്കങ്ങളെന്നും ആര്‍.എസ്.എസ് വിദ്യാഭ്യാസ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന കൈകടത്തലുകളുടെ പുതിയ രീതിയും ഉദാഹരണവുമാണ് ഗവര്‍ണറെ ഉപയോഗിച്ച് കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഐ.എന്‍.എല്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനാവശ്യ വിവാദങ്ങളിലൂടെ ആര്‍.എസ്.എസിന് ഇടമൊരുക്കാനുള്ള ഗവര്‍ണറുടെ പദ്ധതിക്ക് യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

രാജ്ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചില മാധ്യമങ്ങളെ തിരഞ്ഞുപിടിച്ച് പുറത്തു നിര്‍ത്തിയ ഗവര്‍ണറുടെ ഫാസിസിറ്റ് നടപടി അദ്ദേഹത്തിന്റെ ഭരണഘടനാ പദവിക്ക് യോജിച്ചതല്ല. ജനാധിപത്യ വിരുദ്ധമായ മാധ്യമ വിലക്കിനെതിരേ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. സമൂഹത്തില്‍ കത്തിപടരുന്ന ഫാസിസ്റ്റ് വര്‍ഗീയ പ്രവണതകളെ പ്രതിരോധിക്കാന്‍ കലാകാരന്മാരുടേയും സാംസ്‌കാരിക പ്രവര്‍ത്തകരുടേയും കൂട്ടായ്മയുണ്ടാക്കാന്‍ തീരുമാനിച്ചു. ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച സെക്കുലര്‍ ഇന്ത്യ ക്യാംപയിനിന്റെ ഭാഗമായാണ് കൂട്ടായ്മ സംഘടിപ്പിക്കപ്പെടുന്നത്. സിനിമാ സംവിധായകന്‍ മൊയ്തു തയത്ത്, ഗായകന്‍ എം.എ ഗഫൂര്‍, കാര്‍ട്ടൂണിസ്റ്റ് വെമ്പായം നസീര്‍ എന്നിവര്‍ നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ കെ.പി ഇസ്മായില്‍, എന്‍.കെ അബ്ദുല്‍ അസീസ് പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *