കെട്ടിടം തകര്‍ന്ന് കൊച്ചിയില്‍ രണ്ട് പേര്‍ മരിച്ചു

കെട്ടിടം തകര്‍ന്ന് കൊച്ചിയില്‍ രണ്ട് പേര്‍ മരിച്ചു

കൊച്ചി: കൊച്ചിയില്‍ കെട്ടിടം തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. മരട് ഗാന്ധി സ്‌ക്വയറിന് സമീപമുള്ള കെട്ടിടം തകര്‍ന്നാണ് രണ്ടു പേര്‍ മരിച്ചത്. കെട്ടിടം പൊളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒഡീഷ സ്വദേശികളായ സുശാന്ത് കുമാര്‍, ശങ്കര്‍ എന്നിവരാണ് മരിച്ചത്. കുടുങ്ങിയവരെ രക്ഷാപ്രവര്‍ത്തകര്‍ എത്തി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ ഒരാളെ എറണാകുളം ജനറല്‍ ആശുപത്രിയിലും മറ്റൊരാളെ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. വീടു പുനര്‍നിര്‍മാണത്തിനായി പൊളിച്ചു മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.

Share

Leave a Reply

Your email address will not be published. Required fields are marked *