തൃശൂര്‍: പ്രശസ്ത കഥകളി കലാകാരന്‍ കലാനിലയം ഗോപിനാഥന്‍ (55) അന്തരിച്ചു. ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരകകലാനിലയത്തിലെ കഥകളി വേഷം വിഭാഗം മേധാവിയായിരുന്നു കലാനിലയം ഗോപിനാഥന്‍. ഇത്തവണത്തെ കലാമണ്ഡലം കഥകളി വേഷം അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു.
മൃതദേഹം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മുതല്‍ 4.30 വരെ ഇരിക്കാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ നടക്കും.
പ്രശസ്ത മോഹിനിയാട്ടം കലാകാരി കലാമണ്ഡലം പ്രഷീജയാണ് ഭാര്യ, ഹരികൃഷ്ണന്‍, യദുകൃഷ്ണന്‍ എന്നിവര്‍ മക്കളാണ്.