കതിരൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ കാപ്പ ചുമത്തി നാടുകടത്തിയ യുവാവിനെ എറണാകുളത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കതിരൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ കാപ്പ ചുമത്തി നാടുകടത്തിയ യുവാവിനെ എറണാകുളത്ത് മരിച്ച നിലയില്‍ കണ്ടെത്തി

തലശ്ശേരി: കതിരൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ കാപ്പ ചുമത്തി നാടുകടത്തിയ യുവാവിനെ എറണാകുളത്തെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കതിരൂര്‍ സ്വദേശി കെ.വിഥുനിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിഥുനിനെ കാപ്പ ചുമത്തി കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാടുകടത്തിയത്. കണ്ണൂര്‍ സിറ്റി പോലിസ് കമിഷണര്‍ ആര്‍.ഇളങ്കോവിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് പ്രകരമാണ് നാടുകടത്തല്‍ നടപടി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും പ്രതിയെ ആറ് മാസത്തേക്ക് തടഞ്ഞുകൊണ്ടാണ് ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് വിഥുനിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *