ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവംബര്‍ റിലീസ് ആയെത്തുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് നവാഗതനായ കലന്തൂര്‍ ആണ്. നായകനായ ഇര്‍ഷാദിനും വിജീഷിനും കൂടെ അഞ്ച് പുതുമുഖ നായികമാരും പോസ്റ്ററില്‍ എത്തുന്നുണ്ട്. പോസ്റ്റര്‍ ടാഗ് ലൈനില്‍ പറഞ്ഞ പോലെ ഒരു കംപ്ലീറ്റ് ഫണ്‍ സ്റ്റോണര്‍ തന്നെ ആയിരിക്കും നല്ല സമയം എന്ന് പ്രതീക്ഷിക്കാം. ഒമര്‍ ലുലു തന്റെ അഞ്ചാമത്തെ സംവിധാന സംരംഭമാണിത്. ഇര്‍ഷാദ്, വിജീഷ് എന്നിവരെ കൂടാതെ നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങള്‍ ആണ് നായിക വേഷങ്ങളില്‍ എത്തുന്നത്. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ അടക്കമുള്ള താരങ്ങള്‍ സപ്പോര്‍ട്ടിങ് വേഷങ്ങളില്‍ എത്തുന്നു. നവാഗതനായ കളന്തൂര്‍ നിര്‍മിക്കുന്ന നല്ല സമയത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിനു സിദ്ദാര്‍ത് ആണ്. ഒമര്‍ ലുലുവും നവാഗതയായ ചിത്രയും ചേര്‍ന്നാണ് നല്ല സമയത്തിന്റെ തിരക്കഥയും സംഗീതവും ചെയ്തിരിക്കുന്നത്. പി. ആര്‍. ഓ പ്രതീഷ് ശേഖര്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *