സന്ദേശങ്ങള്‍ അയയ്ക്കാം; വാട്‌സ്ആപ്പ് തകരാര്‍ പരിഹരിച്ചു

സന്ദേശങ്ങള്‍ അയയ്ക്കാം; വാട്‌സ്ആപ്പ് തകരാര്‍ പരിഹരിച്ചു

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമമായ വാട്സ്ആപ്പ് തകരാര്‍ പരിഹരിച്ച് സേവനം പുനരാരംഭിച്ചു. ഓണ്‍ലൈന്‍ സേവനങ്ങളുടെ തടസ്സം കാണിക്കുന്ന സൈറ്റായ downdetector പ്രകാരം 12.11 മുതല്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചില രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്കു വാട്സ്ആപ്പില്‍ ടെക്സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല. മുന്‍കാലങ്ങളിലേത് പോലെ വാട്സ്ആപ്പിന്റെ തകരാര്‍ നേരിട്ട് ട്വിറ്ററില്‍ ‘Whtasapp’ എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ്ങായി. പിന്നാലെ സേവനം തടസ്സപ്പെട്ടതായി കമ്പനി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പടിഞ്ഞാറന്‍ യൂറോപ്പിലാണ് വാട്‌സാപ്പിന് സാരമായ തകരാര്‍ അനുഭവപ്പെട്ടത്. അമേരിക്ക ഉള്‍െപ്പടെയുള്ള സ്ഥലങ്ങളിലും വാട്‌സ്ആപ്പ് സേവനങ്ങള്‍ തടസപ്പെട്ടിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *