കോഴിക്കോട്: കേരളത്തിലെ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം സർക്കാരിന്റെ പ്രതിജ്ഞാബദ്ധമായ നയമാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പൊക്കുന്ന് ഗവൺമെന്റ് ഗണപത് യു.പി.സ്‌കൂളിന് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച പുതിയ ബസിന്റെഫ്‌ളാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളുടെ സർവ്വതോന്മുഖമായ പുരോഗതിക്കായും വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായും സമഗ്രമായ വികസന പദ്ധതികളാണ് സർക്കാർ നടപ്പിലാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.വാർഡ് കൗൺസിലർ സാഹിദ സുലൈമാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 2022 – 23 വർഷത്തെ കലാമേളയിൽ വിജയികളായവർക്ക് വാർഡ് കൗൺസിലർ ഈസ അഹമ്മദ് സമ്മാനങ്ങൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.പി മുനീർ, എസ്.എം.സി ചെയർപേഴ്‌സൺ ഷൈനി ഗിരീഷ്, ഒ.എസ്.എ സെക്രട്ടറി സി.പി മനോജ് കുമാർ, എസ്.എസ്.ജി ചെയർമാൻ എം.പി രാധാകൃഷ്ണൻ നായർ, സീനിയർ അസിസ്റ്റന്റ് എം.കെ സിന്ധു, സ്റ്റാഫ് സെക്രട്ടറി എൻ സോജി, സ്‌കൂൾ ലീഡർ എഫ് എൻ നിതീഷ് എന്നിവർ പങ്കെടുത്തു. സ്‌കൂൾ ഹെഡ്മാസ്റ്റർ പി. റഷീദ് സ്വാഗതവും സ്‌കൂളിലെ അധ്യാപകൻ ഖാലിദ് മാസ്റ്റർ നന്ദിയും പറഞ്ഞു.