ലഹരിക്കെതിരേ മണ്‍ചിരാത് തെളിയിച്ച് രാമവിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

ലഹരിക്കെതിരേ മണ്‍ചിരാത് തെളിയിച്ച് രാമവിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

ചൊക്ലി: ദീപാവലി നാളില്‍ രാമവിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ലഹരിയെ പ്രതിരോധിക്കാനുള്ള സന്ദേശവുമായി വിദ്യാലയത്തില്‍ ആയിരം മണ്‍ചിരാതുകള്‍ തെളിയിച്ചു. തിന്‍മക്കെതിരെയുള്ള നന്മയുടെ വിജയമായി ആഘോഷിക്കുന്ന ദീപാവലി, ‘ജീവിതമാണ് ലഹരി’ എന്ന സാര്‍ത്ഥകമായ പ്രഖ്യാപനത്തിലൂടെ സാമൂഹിക വിപത്തായ മദ്യത്തിനും മയക്കുമരുന്നുകള്‍ക്കും എതിരെയുള്ള ശക്തമായ ആഹ്വാനമായിത്തീര്‍ന്നു. മാനേജ്‌മെന്റ് പ്രതിനിധികളും അധ്യാപകരും ചടങ്ങില്‍ സന്നിഹിതരായ ദീപാവലി ആഘോഷം വ്യത്യസ്തമായ അനുഭവമായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *