കോഴിക്കോട്: മാനവരാശിയെ വിനാശത്തിലേക്ക് നയിക്കുന്ന ലഹരിയുടെ വ്യാപകമായ ഉപയോഗത്തില്‍ നിന്നും പുതു തലമുറയെ പിന്തിരിപ്പിക്കുന്നതിന് മത-സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് അഡ്വ. പി.ടി.എ റഹീം എം.എല്‍.എ.
എം. എസ്.എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓമശ്ശേരി റൊയാഡ് ഫാം ഹൗസില്‍ നടന്ന ദ്വിദിന നേതൃപരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് പി.പി അബ്ദുറഹിമാന്‍ അധ്യക്ഷനായി. കോതൂര്‍ മുഹമ്മദ് മാസ്റ്റര്‍ പതാക ഉയര്‍ത്തി. ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവും ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസ് ഫൈനലിസ്റ്റുമായ ആസിം വെളിമണ്ണക്ക് സംസ്ഥാന പ്രസിഡന്റ് ഡോ. പി.ഉണ്ണീന്‍ ഉപഹാര സമരപ്പണം നടത്തി.
ജന. സെക്രട്ടറി പ്രൊ. ഇ.പി ഇമ്പിച്ചിക്കോയ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ജിനീയര്‍ പി.മമ്മദ് കോയ, സെക്രട്ടറി ഡോ. കെ. അബൂബക്കര്‍, പി.ടി മൊയ്തീന്‍കുട്ടി മാസ്റ്റര്‍, ആസിം വെളിമണ്ണ, അസ്സന്‍ കോയ പാലക്കണ്ടി, എ.പി കുഞ്ഞാമു, പി.സൈനുല്‍ ആബിദ്, പി.പി അബ്ദു റഹീം, പ്രൊ. എം.അബ്ദുറഹിമാന്‍, കെ.എം മന്‍സൂര്‍ അഹമ്മദ്, ടി. അബ്ദുള്‍ അസീസ്, ആര്‍.പിഅഷ്‌റഫ് സംസാരിച്ചു. വിവിധ സെഷനുകളിലായി എം.എസ്.എസ് പിറവിയും വളര്‍ച്ചയും, പാട്ടും പറച്ചിലും, നല്ല വൃക്തി -നല്ല സമൂഹം, സാന്ത്വന പരിചരണത്തിന്റെ സാമൂഹിക പങ്കാളിത്വം -പ്രശക്തിയും വെല്ലുവിളികളും, ലഹരിയും കാണാക്കെണികളും എന്നീ വിഷയങ്ങളെ അധികരിച്ച് പി.ടി മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, ഫൈസല്‍ എളേറ്റില്‍, ഡോ. പി.പി.അബൂബക്കര്‍, ജോസ് പുളിമൂട്ടില്‍, സന്തോഷ് ചെറുവോട്ട് എന്നിവര്‍ സംസാരിച്ചു.