മാഹി: ശാസത്രീയ സംഗീതത്തില്‍ മുങ്ങി നിവര്‍ന്ന്, രാഗമാധുരിയുടെ അനുഭൂതി പകര്‍ന്നേകിയ പ്രശസ്ത സംഗീതജ്ഞന്‍ യു.ജയന്‍ മാസ്റ്ററ്റുടേയും ശിഷ്യരുടേയും പഞ്ചരത്‌ന കീര്‍ത്തനാലാപനം മയ്യഴിയിലെ സംഗീതാസ്വാദകര്‍ക്ക് നവ്യാനുഭവമായി. ജപ സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തില്‍ ദീപാവലി നാളില്‍ മുത്തുസ്വാമി ദീക്ഷിതര്‍ സംഗീതോത്സവത്തിന്റെ ഭാഗമായാണ് സംഗീതപരിപാടി അവതരിപ്പിച്ചത്. സംഗീതജ്ഞന്‍ യു.ജയന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷുവാണ് ഉദ്ഘാടനം ചെയ്തത്. ജയറാംകോട്ടയില്‍, സി.രേഷ്മ, കെ.കെ സജിത്ത്, സുരേഷ് വട്ടോളി സംസാരിച്ചു.
അമ്പതോളം മുത്തുസ്വാമി ദീക്ഷിതര്‍ കൃതികള്‍ ആലപിക്കപ്പെട്ടു. പഞ്ചരത്‌ന കീര്‍ത്തനാലാപനം, സംഗീതകച്ചേരി, സംഗിതാരാധന എന്നിവയുമുണ്ടായി.