കോഴിക്കോട്: സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് എന്‍.ഐ.ടി കാലിക്കറ്റ് ദേശീയടിസ്ഥാനത്തില്‍ നടത്തി വരാറുള്ള മാനേജ്‌മെന്റ് ഫെസ്റ്റ് ‘തരംഗ് 22’ സമാപിച്ചു. മൂന്ന് ദിവസങ്ങളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വിവിധയിനം വര്‍ക്ക്‌ഷേപ്പുകളും ലക്ചറുകളും വ്യത്യസ്തയിനം മാനേജ്‌മെന്റ് മത്സരങ്ങളും അടങ്ങിയതായിരുന്നു ഈ വര്‍ഷത്തെ തരംഗ്. ഇന്ത്യയിലെ പല ഭാഗത്ത് നിന്നുള്ള 40ല്‍ അധികം കേളേജുകളില്‍ നിന്നായി 3500ല്‍ പരം വിദ്യാര്‍ഥികള്‍ ഈ വര്‍ഷം പങ്കുചേര്‍ന്നു. സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഓഡിറ്റോറിയത്തിലെ സമാപന സമ്മേളനത്തിന്റെ മുഖ്യാതിഥികളായി എന്‍.ഐ.ടി കാലിക്കറ്റ് ഡെപ്യൂട്ടി ഡയരക്ടര്‍ പ്രൊഫ. പി.എസ് സതിദേവി, മുന്‍ ഹെഡ് ഓഫ് ഡിപ്പാര്‍ട്ടമെന്റ് ഡോ. പ്രഭാകരന്‍ പാലേരി, നിലവിലെ ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് ഡോ. മുഹമ്മദ് ഷാഫി, പൂര്‍വ്വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് ഡോ.ബിനീഷ് ജോസ്, തരംഗ് കണ്‍വീനര്‍ ടി.രാധാ രമണന്‍ എന്നിവര്‍ സംബന്ധിച്ചു.