നാളികേരാധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍: പരിശീലനം നവംബര്‍ ഒന്നിന്

കോഴിക്കോട്: വേങ്ങേരി കാര്‍ഷിക മൊത്ത വ്യാപാര കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന കേരള കാര്‍ഷിക സര്‍വകലാശാല വിജ്ഞാന വിപണന കേന്ദ്രത്തില്‍ വച്ച് നവംബര്‍ ഒന്നിന് നാളികേരാധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍
എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി താല്‍പര്യമുള്ളവര്‍ 04952935850, 9188223584 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് 29ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് ആയിരിക്കും ക്ലാസില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരിക്കുക. രാവിലെ 10.30 മുതല്‍ ക്ലാസ് ഉണ്ടായിരിക്കുന്നതാണെന്ന് കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ ആന്‍ഡ് ഹെഡ് അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *