നന്മയുടെ ദീപാവലി  ആഘോഷിച്ച്‌  ഹാര്‍വെസ്റ്റേ

നന്മയുടെ ദീപാവലി ആഘോഷിച്ച്‌ ഹാര്‍വെസ്റ്റേ

പട്ടാമ്പി: തിന്മയുടെ മേല്‍ നന്മയുടെ വിജയമായി ആഘോഷിക്കുന്ന ദീപങ്ങളുടെ ഉത്സവമായ ദീപാവലി ലോകമെമ്പാടുമുള്ള ഭാരതീയര്‍ അലങ്കാര വിളക്കുകളുടെ പ്രകാശത്തില്‍ ചിരാതുകള്‍ തെളിയിച്ചും വിവിധ ആഘോഷ പരിപാടികളോടെയും വിപുലമായി ആഘോഷിച്ചു. മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും സമ്മാനങ്ങള്‍ നല്‍കിയും ബന്ധങ്ങള്‍ കൂട്ടി ഉറപ്പിക്കുന്ന ദീപാവലി ആഘോഷങ്ങള്‍ക്ക് പടക്കങ്ങളും കമ്പിത്തിരിയുമെല്ലാം കൂടുതല്‍ മിഴിവേകി.

കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ദീപാവലിയായതിനാല്‍ കൂടുതല്‍ പ്രകാശപൂരിതമാക്കാന്‍ എല്ലാവരും ഒത്തൊരുമിച്ചു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പട്ടാമ്പി ഗുരുവായൂര്‍ റോഡിലെ ഹാര്‍വെസ്റ്റേ ഓഫീസ് പരിസരത്ത് ഡയരക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് മണ്‍ചിരാതുകള്‍ തെളിയിച്ചു. പരിപാടികള്‍ക്ക് ചെയര്‍മാനും എം.ഡിയുമായ വിജീഷ് കെ.പി, അബ്ദുള്‍ അസീസ്, അരുണ്‍, അഖില്‍, മണികണ്ഠന്‍, അഷിത, വിനിത എന്നിവര്‍ നേതൃത്വം നല്‍കി. പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിപ്പിച്ച് പുതിയൊരു കാര്‍ഷിക സംസ്‌കാരത്തിന് തുടക്കം കുറിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്ന ഹാര്‍വെസ്റ്റേയുടെ ദീപാവലി ആഘോഷവും ഏറെ ശ്രദ്ധേയമായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *