തിരുവനന്തപുരം: ഗവര്‍ണറോടുള്ള സമീപനത്തില്‍ യു.ഡി.എഫിലേയും കോണ്‍ഗ്രസിലേയും ഭിന്നത മറനീക്കി പുറത്ത് വന്നു. വി.സിമാര്‍ക്കെതിരായ നീക്കത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ കോണ്‍ഗ്രസ് എം.പി കെ. മുരളീധരന്‍ രംഗത്ത്. ഗവര്‍ണര്‍ വി.സിമാരുടെ രാജി ആവശ്യപ്പെട്ടത് എന്ത് അടിസ്ഥാനത്തിലാണ്?. എന്തുകൊണ്ട് ആദ്യം വിശദീകരണം തേടിയില്ല. ഗവര്‍ണര്‍ എടുത്തു ചാടി പ്രവര്‍ത്തിക്കുകയാണ്. ഗവര്‍ണര്‍ രാജാവ് ആണോ? ഈ ഗവര്‍ണറെ അംഗീകരിക്കാനാവില്ല. പാര്‍ട്ടിക്ക് ഇന്ത്യയില്‍ ഒരു നയമെ ഉള്ളൂവെന്നും കെ. മുരളീധരന്‍ പറഞ്ഞു. എല്ലാ വി.സിമാരേയും നിയമിച്ചത് ഈ ഗവര്‍ണര്‍ തന്നെയാണ്. അന്ന് എന്തിന് ഇത് അംഗീകരിച്ചുവെന്ന് കെ. മുരളീധരന്‍ എം.പി ചോദിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാട് മുരളീധരന്‍ തള്ളി. പാര്‍ട്ടിക്ക് ഉള്ളില്‍ ഇതേക്കുറിച്ച് ചര്‍ച്ചയ്ക്ക് സമയം കിട്ടിയിട്ടില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി.