‘കുമാരി’ 28ന് തിയേറ്ററുകളിലേക്ക്

‘കുമാരി’ 28ന് തിയേറ്ററുകളിലേക്ക്

ഐശ്വര്യാ ലക്ഷ്മി, സുരഭി ലക്ഷ്മി, സ്വാസിക, തന്‍വി റാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുമാരി ഈ വെള്ളിയാഴ്ച്ച തിയേറ്ററുകളിലേക്കെത്തും. ചിത്രത്തില്‍ കുമാരിയായി ഐശ്വര്യാ ലക്ഷ്മി ആണ് അഭിനയിക്കുന്നത്. ഐതിഹ്യമാലയില്‍ നിന്നും ഉരുത്തിരിഞ്ഞെടുത്ത കഥയേയും കുറച്ചു കഥാപാത്രങ്ങളെയും മുന്‍നിര്‍ത്തി സൃഷ്ടിച്ചെടുത്ത കഥയാണ് കുമാരിയുടേത്. പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ എക്‌സ്പീരിയന്‍സും, കേരളത്തനിമയും ഗ്രാമീണതയും ഗൃഹാതുരത്വവും ഉറപ്പു നല്‍കുന്ന ചിത്രമാണ് കുമാരി. നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം സുപ്രിയാ മേനോന്‍ നേതൃത്വം നല്‍കുന്ന പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് കേരളത്തില്‍ അവതരിപ്പിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കുമാരിയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ദി ഫ്രഷ് ലൈം സോഡാസിന്റെ ബാനറില്‍ ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്‌സ് ബിജോയ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഐശ്വര്യാ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിന്‍പല, ജിന്‍സ് വര്‍ഗീസ് എന്നിവരാണ് കുമാരിയുടെ സഹനിര്‍മാണം. ഡയരക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി: എബ്രഹാം, എഡിറ്റര്‍ ആന്‍ഡ് കളറിസ്റ്റ്: ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഗോകുല്‍ ദാസ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: ഹാരിസ് ദേശം, മേക്ക്അപ്പ്: അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം: സ്റ്റെഫി സേവിയര്‍, ലിറിക്സ്: കൈതപ്രം, ജ്യോതിഷ് കാശി, ജോ പോള്‍, ചീഫ് അസ്സോസിയേറ്റ്: ബോബി സത്യശീലന്‍, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍: ജേക്‌സ് ബിജോയ്, മണികണ്ഠന്‍ അയ്യപ്പാ, വി.എഫ്.എക്‌സ്: സനന്ത് ടി.ജി, വിശാല്‍ ടോം ഫിലിപ്പ്, സ്റ്റണ്ട്‌സ്: ദിലീപ് സുബ്ബരായന്‍, സൗണ്ട് മിക്‌സിങ്: അരവിന്ദ് മേനോന്‍, സൗണ്ട് ഡിസൈന്‍: സിങ്ക് മീഡിയ, സ്റ്റില്‍സ്: സഹല്‍ ഹമീദ്, ഡിസൈന്‍: ഓള്‍ഡ് മംഗ്സ്, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്: വിപിന്‍ കുമാര്‍, മാര്‍ക്കറ്റിങ്: ബിനു ബ്രിങ് ഫോര്‍ത്ത്, ഡിസ്ട്രിബൂഷന്‍ ഹെഡ്: ബബിന്‍, പി.ആര്‍.ഓ: പ്രതീഷ് ശേഖര്‍.

Share

Leave a Reply

Your email address will not be published. Required fields are marked *