കോഴിക്കോട് : വസിഷ്ഠ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന നിയമ ശില്പശാല കോഴിക്കോട് രൂപത വികാർ ജനറൽ ഫാ. ജൻസൺ ഉദ്ഘാടനം ചെയ്തു. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. ശ്യാം പദ്മൻ ‘ചേഞ്ചിങ്ങ് ലീഗൽ ലാന്റ്‌സ്‌കേപ്പ് ‘ എന്ന വിഷയത്തിൽ നിയമ പ്രഭാഷണം നടത്തി. കോഴിക്കോട് നിയമ കലാലയത്തിലെ നിയമ വിദ്യാർത്ഥികളും, സെന്റ് ജോസഫ് ബി എച്ച് എസ് എസ്, സെന്റ് ജോസഫ് ആഗ്ലോ ഇന്ത്യൻസ് ജി എച്ച് എസ് എസ് , നടക്കാവ് ജി എച്ച് എസ് എസ് , എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.
പ്രൈഡ് മൾട്ടിസ്റ്റേറ്റ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സി ഇ ഒ ഷൈലേഷ് നായർ മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. സുലോചന, ജേർണലിസ്റ്റും പൊതു പ്രവർത്തകനുമായ കെ ഗണേഷ് എന്നിവർ ആശംസയർപ്പിച്ചു. വസിഷ്ഠ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ നിപിൻ കൃഷ്ണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ അഡ്വ. പ്രവീൺ, അഡ്വ അതുൽ കൃഷ്ണ എൻ സ്, അഡ്വ അനിരുദ്ധ്, അഡ്വ. ഹരിപ്രസാദ്,അനൂജസ് പ്രദീപ്, പൂജ വി എം , അഡ്വ. സുമേഷ്, ജവാദ് പുത്തൂർ, വരുൺ രാജ് , ർഞ്ജിത്ത് ആർ, ഉനേയിസ്, വിവേക് കൊളവയൽ, ഹസനുൽ ബന്ന, അനഘ രാകേഷ്, സജിത്ത് ഗോപാൽ, ഡോൺ ബെന്നി എന്നിവർ നേതൃത്വം നൽകി.