കോഴിക്കോട്: ആയുര്‍വേദം അനാദികാലം മുതല്‍ രൂപംകൊണ്ട ചികിത്സാരീതിയാണെന്നും ആയുര്‍വേദത്തെ ഉപാസിച്ചാല്‍ രോഗങ്ങളെ തടയാന്‍ സാധിക്കുമെന്ന് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല അഡി: ചീഫ് ഫിസിഷ്യന്‍ ഡോ: കെ. മുരളീധരന്‍ പറഞ്ഞു. മനുഷ്യന് വേദന എന്ന വികാരം അനുഭവപ്പെട്ട കാലം മുതലാണ് വൈദ്യം ഉണ്ടായത്. നീയാണ് നിന്റെ കാവല്‍, നീയാണ് നിന്റെ ഔഷധം, നീയാണ് നിന്റെ ആശുപത്രി എന്ന കാഴ്ചപ്പാടാണ് ആയുര്‍വേദം മുന്നോട്ടുവയ്ക്കുന്നത്. അതിന് ആയുര്‍വേദത്തിന്റെ ഉപാസകനാവുകയാണ് വഴി എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗമില്ലാത്ത അവസ്ഥയല്ല ആരോഗ്യം സുഖമുള്ള അവസ്ഥയാണ്. രണ്ട് രോഗങ്ങള്‍ക്കിടയിലുള്ള ഇടവേളയുമല്ല ആരോഗ്യം. ഗാന്ധിജി പ്രകൃതിയുടെ മാര്‍ഗമാണ് സ്വീകരിച്ചത്. ആ യുര്‍വേദത്തിന്റെ സാധ്യത തിരിച്ചറിയണമെങ്കില്‍ ഗാന്ധിജിയെ നിരീക്ഷിച്ചാല്‍ മതി. ആയുര്‍വേദം ലോകത്തിന്റെ മുഴുവന്‍ ചികില്‍സാശാസ്ത്രമാണ് മാതൃഭൂമിയും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയും സംയുക്തമായി സംഘടിപ്പിച്ച ദേശീയ ആയുര്‍വേദ അഭിനയത്തില്‍ സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.