കോയമ്പത്തൂര്‍ സ്‌ഫോടനം: പൊട്ടിത്തെറിച്ച കൈമാറ്റം ചെയ്തത് കാര്‍ ഒന്‍പത് തവണ; അന്വേഷണം ഊര്‍ജിതം

കോയമ്പത്തൂര്‍ സ്‌ഫോടനം: പൊട്ടിത്തെറിച്ച കൈമാറ്റം ചെയ്തത് കാര്‍ ഒന്‍പത് തവണ; അന്വേഷണം ഊര്‍ജിതം

കോയമ്പത്തൂര്‍: ഉക്കടത്ത് ടൗണ്‍ ഹാളിന് സമീപം ചാവേറാക്രമണത്തിന് പൊള്ളാച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത മാരുതി 800 കാറാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്. സാധാരണ ചാവേറാക്രമണങ്ങള്‍ക്ക് പിന്തുടരുന്ന രീതി തന്നെയാണ് ഇവിടേയും ഉണ്ടായിരിക്കുന്നത് എന്നാണ് പോലിസിന്റെ നിഗമനം. കാര്‍ ഒന്‍പത് തവണ കൈമാറ്റം ചെയ്തതാണെന്ന് കണ്ടെത്തി. കൂടാതെ സ്‌ഫോടനം നടന്ന കാറിനകത്ത് നിന്ന് മാര്‍ബിള്‍ ചീളുകളും ആണികളും കണ്ടെത്തി. സ്‌ഫോടനത്തിന്റെ തീവ്രത കൂട്ടാനാകാം ഇവ നിറച്ചതെന്നാണ് സംശയിക്കുന്നത്. പാചകവാതക സിലിണ്ടറാണ് കാറിനകത്ത് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്കാത്ത നിലയില്‍ ഒരു പാചകവാതക സിലിണ്ടര്‍ കൂടി കാറിനകത്ത് കണ്ടെത്തി.

സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഉക്കടം സ്വദേശിയും എഞ്ചിനീയറിങ് ബിരുദധാരിയുമായ ജമേഷ മുബിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുക കൂടി ചെയ്തതോടെ നടന്നത് ചാവേറാക്രമണം തന്നെയാണെന്ന് ഉറപ്പിക്കുകയാണ് പോലിസ്. പൊട്ടാസ്യം നൈട്രേറ്റ്, ചാര്‍കോള്‍, സള്‍ഫര്‍, അലുമിനിയം പൗഡര്‍ എന്നിവയാണ് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ തമിഴ്‌നാട് പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. തമിഴ്‌നാട് ഡി.ജി.പി സി.ശൈലേന്ദ്രബാബുവും എ.ഡി.ജി.പി താമരൈക്കണ്ണനും കോയമ്പത്തൂരിലെത്തി സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ചു. എ.ഡി.ജി.പി കോയമ്പത്തൂരില്‍ ക്യാംപ് ചെയ്യുകയാണ്. ഉക്കടത്തെ തിരക്കേറിയ ക്ഷേത്രത്തിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ഇതിന് സമീപത്ത് തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലിസ് എയ്ഡ് പോസ്റ്റുണ്ട്. പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണോ സ്‌ഫോടനം ഉണ്ടായതെന്ന സംശയവും പോലിസിനുണ്ട്. എയ്ഡ് പോസ്റ്റ് ഒഴിവാക്കാന്‍ വാഹനം തിരിച്ചപ്പോള്‍ സ്‌ഫോടനം നടന്നതാകാമെന്നാണ് നിഗമനം. നഗരത്തിലെ ദീപാവലി ആഘോഷമാണോ ജമേഷ ലക്ഷ്യമിട്ടതെന്നാണ് നിഗമനം. ചാവേര്‍ എന്ന് സംശയിക്കുന്ന ജമേഷ മുബിന്റെ സുഹൃത്തുക്കളെയും ഇയാളുമായി ബന്ധമുള്ളവരേയും കണ്ടെത്താന്‍ പോലിസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *