മാഹി :മാഹി മേഖലയിലെ ഭിന്നശേഷിക്കാർക്ക് നവമ്പർ ആദ്യവാരത്തിൽ വൈകല്യനിർണ്ണയ കേമ്പും പുതുക്കിയ സർട്ടിഫിക്കറ്റ് വിതരണവും നടത്തുമെന്ന് അസോസിയേഷൻ ഓഫ് പാരന്റ്‌സ് ആന്റ് പെർസൺസ് വിത്ത് ഡിഫറന്റ് ലി ഏബ്ൾഡ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇതു വരെ ഭിന്നശേഷി സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് പുതിയ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനും, പുതുക്കാനും, ഒപ്പം യു.ഡി.ഐഡി കാർഡ് ലഭ്യമാക്കാനും അവസരമൊരുക്കും. മാഹിയിൽ 456 ഭിന്നശേഷിക്കാരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അപേക്ഷയുടെ മാതൃക www.sabhamahe in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ എല്ലാ അംഗൻവാടികളും സ്വീകരിക്കും. പള്ളൂർസബർമതി ട്രസ്റ്റ്, മാഹി ലയൺസ് ക്ലബ്ബ് ,കോ-ഓപ്: ബി.എഡ്.കോളജ് ദേവ ശ്രീ ജെ.എൽ.ജി മഞ്ചക്കൽ, ശുഭ ശ്രീ വളവിൽ, സി.ഡി.ജി.ആർ.മൂന്നങ്ങാടി, ശ്രീനൻമ കെ.എൽ.ജി. പള്ളൂർ എന്നിവിടങ്ങളിലും അപേക്ഷ സ്വീകരിക്കും. വിവിധ സന്നദ്ധ സംഘടനകളും ക്യാമ്പുമായി സഹകരിക്കും. വാർത്താ സമ്മേളനത്തിൽ സെന്റർ ഹെഡ് അഷിത ബഷീർ, സജീർ ചെറുകല്ലായി, പി.വി.ലിഗിന, പി.പി.ആശാലത ,ലിസ്മി സജി സംബന്ധിച്ചു.