കോഴിക്കോട്: ലഹരി ഉപഭോഗത്തിനെതിരേ ക്യാംപയിന്‍ സംഘടിപ്പിക്കുമെന്ന് കേരള ചുമട്ട് തൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ ചെയര്‍മാനും ജില്ലാ ലേബര്‍ ഓഫിസുമായ ബബിത സി.പിയും സംസ്ഥാന ക്ഷേമ ബോര്‍ഡംഗം സി. നാസറും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 25ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മന്ത്രി മുഹമ്മദ് റിയാസ് ജില്ലാ തല അവബോധന ക്ലാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സി.നാസര്‍ അധ്യക്ഷത വഹിക്കും.
ജില്ലാ ചെയര്‍മാന്‍ ബബിത സി.പി, ക്ഷേമ ബോര്‍ഡ് അക്കൗണ്ട്‌സ് ഓഫിസര്‍ എസ്. രാജേഷ്, എ.കെ മന്‍സൂര്‍ (കെ.വി.വി.ഇ.എസ്), ടി.മരക്കാര്‍ (കെ.വി.വി.എസ്), സി.എ റഷീദ് (യു.എം.സി), പി. നിഖില്‍ (സി.ഐ.ടി.യു), കെ. രാജീവ് (ഐ.എന്‍.ടി.യു.സി), എ.ടി അബ്ദു (എസ്.ടി.യു), പി.പി മോഹനന്‍ (എ.ഐ.ടി.യു.സി), പി. പരമേശ്വരന്‍ (ബി.എം.എസ്), ബിജു ആന്റണി (എച്ച്.എം.എസ്) ആശംസകള്‍ നേരും.
29ന് രാവിലെ വലിയങ്ങാടിയില്‍ നിന്ന് റാലി നടത്തും. എല്ലാ ഏരിയ കേന്ദ്രങ്ങളിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ലഹരി വസ്തുക്കളുടെ വില്‍പ്പനയും ഉപഭോഗവും ഫലുപ്രദമായി തടയുന്നതാണ് തെരുവിന്റെ കാവല്‍ക്കാരായ തൊഴിലാളികള്‍ കര്‍മരംഗത്തിറങ്ങുമെന്ന് സി. നാസര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ അക്കൗണ്ട്‌സ് ഓഫിസര്‍ രാജേഷ്. എസും പങ്കെടുത്തു.