കൊല്ലം: യൂണിയന്‍ ബാങ്ക് കൊല്ലം റിജ്യണല്‍ ഓഫിസിന്റെ കീഴില്‍ എം.എസ്.എം.ഇ മേഖലയിലെ സംരംഭകര്‍ക്കായി കൊല്ലം ബീച്ച് ഓര്‍ക്കിഡ് ഹോട്ടലില്‍ വച്ച് ബാങ്കിന്റെ വിവിധതരം വായ്പകള്‍ വിതരണം ചെയ്തു. എം.എസ്.എം.ഇ മേഖലയിലെ വായ്പകള്‍ കാലതാമസം കൂടാതെ വിതരണം ചെയ്യുന്നതിനായി ആവിഷ്‌കരിച്ച എം.എസ്.എം.ഇ ലോണ്‍ പോയിന്റിന്റെ പുതിയ ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന വായ്പാ മേളയില്‍ വിവിധ ജില്ലകളില്‍നിന്ന് നൂറോളം സംരംഭകര്‍ പങ്കെടുത്തു. ആറ് കോടിയോളം വരുന്ന മുദ്രാ വായ്പകള്‍ക്കും 60 കോടി എം.എസ്.എം.ഇ – കാര്‍ഷിക വായ്പകള്‍ക്കും മേളയില്‍ അംഗീകാരം നല്‍കി വിതരണം ചെയ്തു. ബാങ്കിന്റെ എം.എസ്.എം.ഇ ചീഫ് ജനറല്‍ മാനേജര്‍ സി.എം മിനോച്ച, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജുവര്‍ഗീസ്, ബാങ്കിന്റെ സോണല്‍ ജനറല്‍ മാനേജര്‍ എം. രവീന്ദ്രബാബു കൊല്ലം റീജിയണല്‍ മേധാവി ശ്യാം സുന്ദര്‍, ഡെപ്യൂട്ടി റീജിയണല്‍ ഹെഡ് പ്രീതി രാമചന്ദ്രന്‍, എം.എസ്.എം ഇ-ലോണ്‍ പോയിന്റ് ഹെഡ് ശ്യാം ശങ്കര്‍ റീടെയ്ല്‍ പോയിന്റ് മേധാവി ദിനേശ് ജോര്‍ജ് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.