കണ്ണൂര്‍: കണ്ണൂര്‍ എക്‌സ് പാറ്റ്‌സ് അസോസിയേഷന്‍ [KEA] പ്രസിഡന്റ് പുഷ്പ്പ രാജന് ഊഷ്മളമായ യാത്രയയപ്പ് നല്‍കി. പ്രവാസ ജീവിതത്തിന് വിരമമിട്ടുകൊണ്ട് ജന്മനാട്ടിലേക്ക് മടങ്ങുന്ന പ്രസിഡന്റ് പുഷ്പ്പരാജ് 2012 മുതല്‍ മുന്ന് തവണ പ്രസിഡന്റ് ആയും ട്രഷറര്‍ ആയും നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തനവും ആത്മാര്‍ത്ഥമായ സംഘടനാ നേതൃത്വവും ആണ് സംഘടനയ്ക്ക് നല്‍കിയത്.
പുഷ്പ്പരാജന് കണ്ണൂര്‍ എക്‌സ് പാറ്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വിനയന്‍ അഴിക്കോട് സംഘടനയുടെ സ്‌നേഹോപഹാരം കൈമാറി. ഫൈസല്‍ മാഹി സ്‌നേഹ സമ്മാനവും നല്‍കി. ജനറല്‍ സെക്രട്ടറി വിനയന്‍ അഴിക്കോട് സ്വാഗതം പറഞ്ഞ യോഗത്തില്‍ ആക്ടിങ് പ്രസിഡന്റ് രൂപേഷ് തോട്ടത്തില്‍, മധുമാഹി, അജിത്ത് പെയിലുര്‍, ജയകുമാര്‍, വനിത വിങ്ങ് സെക്രട്ടറി സൗമിനി വിജയന്‍, ഫൈസല്‍ മാഹി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പ്രസിഡന്റ് പുഷ്പ്പരാജ് സംഘടനയുടെ ഉത്തരവാദിത്വം ആക്ടിങ് പ്രസിഡന്റ് രൂപേഷ് തോട്ടത്തില്‍ കൈമാറി, ട്രഷറര്‍ വിനോദ് നന്ദിയും പറഞ്ഞു.