ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; മധ്യപ്രദേശില്‍ 15 മരണം, 40 പേര്‍ക്ക് പരുക്ക്

ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; മധ്യപ്രദേശില്‍ 15 മരണം, 40 പേര്‍ക്ക് പരുക്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു. അപകടത്തില്‍ 40 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. രേവ ജില്ലയിലെ സുഹാഗിയില്‍ വെള്ളിയാഴ്ച രാത്രി 10.30നും 11നും ഇടയിലായിരുന്നു അപകടം. ഹൈദരാബാദില്‍നിന്ന് ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ സുഹാഗിയിലെയും രേവയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *