കോഴിക്കോട്: സേവ് എജ്യുക്കേഷന്‍ കമ്മിറ്റി കേരളഘടകം പ്രസിദ്ധീകരിച്ച പുതിയ ദേശീയ വിദ്യഭ്യാസനയം എന്ത്? എന്തിന്? പുസ്തക പ്രകാശനം കാലിക്കറ്റ് പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ അഡ്വ: മഞ്ചേരി സുന്ദര്‍രാജ്, അമൃത് ജി. കുമാറിന് നല്‍കി പ്രകാശനം ചെയ്തു. വിദ്യാഭ്യാസത്തിന് മനുഷ്യമുഖം നഷ്ടപ്പെടുകയാണെന്ന് അഡ്വ: മഞ്ചേരി സുന്ദര്‍രാജ് പറഞ്ഞു.
വിദ്യാഭ്യാസത്തില്‍ വിദ്യ ഉപേക്ഷിക്കപ്പെടുകയും സ്‌കില്ലിന് പ്രാധാന്യം നല്‍കുകയും ചെയ്യുന്ന രീതി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ യാതൊരു ചര്‍ച്ചയും കൂടാതെ പാസാക്കി ദേശീയ വിദ്യാഭ്യാസം നയം 2020 നെ കുറിച്ച് സംസ്ഥാനത്ത് 100 വേദികളിലായി തുറന്ന സംവാദങ്ങള്‍ സംഘടിപ്പിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ഷജര്‍ ഖാനും പരിപാടിയില്‍ പങ്കെടുത്തു.