കാലിക്കറ്റ് സില്‍വര്‍ഹിസ് ക്ലബ് ചിത്രരചനാ മത്സരം നവംബര്‍ ആറിന്

കാലിക്കറ്റ് സില്‍വര്‍ഹിസ് ക്ലബ് ചിത്രരചനാ മത്സരം നവംബര്‍ ആറിന്

കോഴിക്കോട്: കാലിക്കറ്റ് സില്‍വര്‍ഹിസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ചിത്രരചനാ മത്സരം നവംബര്‍ ആറിന് ഗോകുലം സ്‌കൂള്‍, കാലിക്കറ്റ് വച്ച് സംഘടിപ്പിക്കുന്നു. 11 മുതല്‍ 13 വയസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ‘ അനുകമ്പയോടെ നയിക്കുക’ (LEAD WITH COMPASSION ) എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം. മത്സരാര്‍ത്ഥികള്‍ നവംബര്‍ ഒന്നിന് മുമ്പായി 9447244131, 9946420200 എന്ന വാട്‌സ്ആപ് നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അന്താരാഷ്ട്ര തലത്തില്‍ നൂറോളം രാജ്യങ്ങളില്‍ പങ്കെടുക്കുന്ന മത്സരത്തിന്റെ പ്രാഥമിക തലമാണിത്.

വാര്‍ത്താസമ്മേളനത്തില്‍ പ്രവീണ്‍ കുമാര്‍ (പ്രസിഡന്റ്), വിശോഭ് പനങ്ങാട്ട്, സുബൈര്‍ കൊളക്കാടന്‍, രീഹ. ഗോപി.എം, സുനില്‍കുമാര്‍ പി.കെ എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *