ഇ.സന്തോഷ് കുമാറിന്റെ കഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥ എഴുതിയ മദനോത്സവത്തിന്റെ ഷൂട്ടിങ് കാഞ്ഞങ്ങാട് ആരംഭിച്ചു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ചീഫ് അസോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥ് ആണ് മദനോത്സവത്തിന്റെ സംവിധാനം. ബളാല്‍ ഭഗവതി ക്ഷേത്രത്തില്‍ നടന്ന പൂജാ ചടങ്ങില്‍ തൃക്കരിപ്പൂര്‍ എം.എല്‍.എ എം. രാജഗോപാലന്‍ മുഖ്യാതിഥിയായി. നിര്‍മാതാക്കളായ അജിത് വിനായകാ ഫിലിംസിന്റെ ഉടമ വിനായക അജിത് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലെ മറ്റു താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആദ്യ ക്ലാപ്പടിച്ചു. രാജേഷ് മാധവന്‍, സുധി കോപ്പ, പി.പി കുഞ്ഞികൃഷ്ണന്‍, ഭാമ അരുണ്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
മദനോത്സവത്തിന്റെ അണിയറ പ്രവര്‍ത്തകര്‍: കഥ: ഇ.സന്തോഷ് കുമാര്‍, ഡി.ഓ.പി: ഷെഹ്നാദ് ജലാല്‍, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍: ജെയ്.കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജ്യോതിഷ് ശങ്കര്‍, എഡിറ്റര്‍: വിവേക് ഹര്‍ഷന്‍, സംഗീതം: ക്രിസ്റ്റോ സേവിയര്‍, ലിറിക്സ്: വൈശാഖ് സുഗുണന്‍, സൗണ്ട് ഡിസൈന്‍: ശ്രീജിത്ത് ശ്രീനിവാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രഞ്ജിത് കരുണാകരന്‍, ആര്‍ട്ട് ഡയരക്ടര്‍: കൃപേഷ് അയ്യപ്പന്‍കുട്ടി, വസ്ത്രാലങ്കാരം: മെല്‍വി.ജെ, മേക്കപ്പ്: ആര്‍.ജി വയനാടന്‍, അസോസിയേറ്റ് ഡയരക്ടര്‍: അഭിലാഷ് എം.യു, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍: അറപ്പിരി വരയന്‍, പി.ആര്‍.ഓ: പ്രതീഷ് ശേഖര്‍.