കോഴിക്കോട്: മിസലെനിയസ് കോ-ഓപറേറ്റീവ് ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 24ന് കോഴിക്കോട് വച്ച് സഹകരണ സെമിനാര്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സഹകരണ നിയമ ഭേദഗതിയും സഹകരണ സംഘങ്ങളും, കേരള ബാങ്കും മിസലെനിയസ് സഹകരണ സംഘങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ ജനപ്രതിനിധികള്‍, സഹകരണ മേഖലയിലെ വിദഗ്ധര്‍, സഹകാരികള്‍ എന്നിവര്‍ സംബന്ധിക്കും. സെമിനാറിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. അഡ്വ. ആനന്ദ കനകം (മുഖ്യ രക്ഷാധികാരി), ദിനേശ് പെരുമണ്ണ (ചെയര്‍മാന്‍) പി.കെ കബീര്‍ സലാല, കെ.വി സുബ്രഹ്മണ്യന്‍, സുരേന്ദ്രന്‍ കുറ്റിക്കാട്ടൂര്‍, പി.ടി ജനാര്‍ദ്ദനന്‍, ബാബു കിണാശ്ശേരി (വൈസ് ചെയര്‍മാന്മാര്‍), പി.ടി നിസാര്‍ (ജന.കണ്‍വീനര്‍), എം. രാജീവന്‍, പ്രവീണ്‍ ശങ്കരത്, റിജുല്‍ എം.പി, കെ.കെ മഹേഷ്, കെ.ആര്‍ ഗിരീഷ് കുമാര്‍ ( ജോ.കണ്‍വീനര്‍മാര്‍), കെ. രാധാകൃഷ്ണന്‍ ( ട്രഷറര്‍), ടി.ടി ഷംന ( കോ-ഓര്‍ഡിനേറ്റര്‍). ജില്ലയിലെ മുഴുവന്‍ ഭരണസമിതിയംഗങ്ങള്‍, സെക്രട്ടറിമാര്‍, ജീവനക്കാര്‍ എന്നിവരേയും സെമിനാറില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.