കോഴിക്കോട്: കേരള ആരോഗ്യ സര്‍വകലാശാല ജൂണ്‍ 2022 ല്‍ നടത്തിയ മൂന്നാം വര്‍ഷ ബി.എ.എം.എസ് പരീക്ഷയില്‍ കെ.എം.സി.ടി ആയുര്‍വേദ മെഡിക്കല്‍ കോളേജിന് ഉന്നത വിജയം. യൂണിവേഴ്‌സിറ്റിയുടെ ഒന്നും നാലും ഏഴും റാങ്കുകള്‍ യഥാക്രമം ഹെരീന മറിയ മോറിസ്, ചൈത്ര.ടി, ശ്യാമ എസ്.നാഥ് എന്നിവര്‍ കരസ്ഥമാക്കി. കേരളത്തിലെ ഗവണ്മെന്റ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള 17 ആയുര്‍വേദ കോളേജുകളിലെ അറനൂറിലധികം പരീക്ഷാര്‍ഥികളില്‍ നിന്നാണ് കെ.എം.സി.ടി ആയുര്‍വേദ കോളേജിലെ വിദ്യാര്‍ഥികള്‍ മികച്ചനേട്ടം കൈവരിച്ചത്.