തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം 48 മണിക്കൂറിനകം ശക്തമായ ന്യൂനമര്‍ദവും തുടര്‍ന്ന് ചുഴലിക്കാറ്റുമായി മാറി ബംഗാള്‍ തീരത്തേക്ക് നീങ്ങും. അറബിക്കടലില്‍ നിന്ന് ബംഗാള്‍ ഉള്‍ക്കടലിലേക്ക് ന്യൂനമര്‍ദപാത്തിയും നിലനില്‍ക്കുന്നു. ഇവയുടെ സ്വാധീനത്തില്‍ സംസ്ഥാനത്ത് വരുന്ന മൂന്നുദിവസം പരക്കെ കനത്ത മഴയ്ക്കും ഇടയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മലയോരമേഖലയില്‍ അതിശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്.