മാഹി: എക്‌സല്‍ പബ്ലിക് സ്‌കൂളിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ‘ഗാന്ധിജി ലെജന്‍ഡറി ഹീറോ’ എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള ഡിജിറ്റല്‍, വിഷ്വല്‍ ഷോ നവ്യാനുഭവമായി. വര്‍ത്തമാനകാലത്ത് ഗാന്ധിജിയുടെ പ്രസക്തി വ്യക്തമാക്കുന്നതായിരുന്നു ശാസ്ത്ര സാങ്കേതിക മേന്മയോടെ അവതരിപ്പിച്ച ദൃശ്യാവതരണം. ഇംഗ്ലീഷ് അധ്യാപിക രേഖ കുറുപ്പ് നേതൃത്വം നല്‍കി. പ്രിന്‍സിപ്പാള്‍ വി.കെ സുധീഷ്, വൈസ് പ്രിന്‍സിപ്പാള്‍ വി.പി മോഹനന്‍, കോ-ഓര്‍ഡിനേറ്റര്‍, കെ.ജാസ്മിന, മലയാളം അധ്യാപിക സീന സന്തോഷ് എന്നിവര്‍ സംബന്ധിച്ചു. ആറാം ക്ലാസിലെ നീവന്‍ റോഷ് ഗാന്ധിജിയെ അവതരിപ്പിച്ചു. നിമല്‍ ധന്യത്, മുഹമ്മദ് റഷാദ് , ദേവദര്‍ശ് ഷൈജു, ഹാദിയ ഫാത്തിമ എന്നീ വിദ്യാര്‍ഥികള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.