കോഴിക്കോട്: സര്‍ക്കാര്‍ തടഞ്ഞുവച്ച എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ് ഉടന്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് ധര്‍ണ നടത്തി. നിര്‍ധനരായ ദളിത് വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസം മുടങ്ങുന്നതിന് കാരണമാവുന്ന സമീപനം സര്‍ക്കാര്‍ തിരുത്തണമെന്ന് ധര്‍ണയില്‍ സംസാരിച്ച നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസിധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം ശശീന്ദ്രന്‍ പപ്പന്‍കോട് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞിക്കല്‍, ദളിത് ആക്ടിവിസ്റ്റ് ലിനീഷ് നടുവണ്ണൂര്‍ , എസ്.ഡി.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി.വി ജോര്‍ജ് എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിമാരായ റഹ്മത്ത് നെല്ലുളി, കെ. ഷെമീര്‍, കമ്മിറ്റി അംഗങ്ങളായ അഹമ്മദ് മാസ്റ്റര്‍ , അബ്ദുള്‍ ഖയ്യും, സൗത്ത് മണ്ഡലം പ്രസിഡന്റ് കെ.പി ജാഫര്‍ , നിസാര്‍ ചെറുവറ്റ, മുഹമ്മദ് ഷിജി എന്നിവര്‍ സന്നിഹിതരായി. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ റഷീദ് ഉമരി സ്വാഗതവും നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കെ.കബീര്‍ നന്ദിയും പറഞ്ഞു.