മാഹി: ദേശീയ ആയുര്‍വേദ ദിനാചരണത്തോടനുബന്ധിച്ച് പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാല മാഹി കേന്ദ്രം കമ്മ്യൂണിറ്റി കോളജില്‍ ‘ആയുര്‍വേദവും മാനസികാരോഗ്യവും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. മാഹി രാജീവ് ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളേജ് മെഡിസിന്‍ പ്രൊഫസര്‍ ഡോ.ധര്‍മേഷ് വിഷയം അവതരിപ്പിച്ചു. സെന്റര്‍ ഹെഡ് ഡോ. എം.പി രാജന്‍ അധ്യക്ഷത വഹിച്ചു. ജേര്‍ണലിസം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ കെ.പി അദീപ് സംസാരിച്ചു.