അനശ്വരാ രാജനും രഞ്ജിത്ത് സജീവും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയ മൈക്ക് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍

അനശ്വരാ രാജനും രഞ്ജിത്ത് സജീവും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയ മൈക്ക് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍

ജോണ്‍ അബ്രഹാം പ്രൊഡക്ഷന്റെ ബാനറില്‍ അനശ്വരാ രാജനും രഞ്ജിത്ത് സജീവും പ്രധാന വേഷങ്ങളിലെത്തി തിയേറ്ററില്‍ റിലീസ് ചെയ്ത മൈക്ക് ഒരേസമയം മൂന്ന് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലാണ് പ്രദര്‍ശനം ആരംഭിക്കുക. ഒക്ടോബര്‍ 21 മുതല്‍ ആമസോണ്‍ പ്രൈം, സിംപ്ലി സൗത്ത്, മനോരമ മാക്സ് എന്നിവയില്‍ സ്ട്രീം ആരംഭിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ആണ്‍കുട്ടിയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സാറ എന്ന കഥാപാത്രത്തെയാണ് നടി അനശ്വര രാജന്‍ അവതരിപ്പിക്കുന്നത്. സാറയുടെയും മൈക്ക് കൂട്ടുകാരന്റെയും കഥയാണ് സിനിമ പറയുന്നത്. ബിവെയര്‍ ഓഫ് ഡോഗ്‌സ് ഫെയിം വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത മൈക്കിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കല വിപ്ലവം പ്രണയം എഴുതിയ ആഷിഖ് അക്ബര്‍ അലിയാണ്. രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം രാധാകൃഷ്ണന്‍, സിനി എബ്രഹാം, രാഹുല്‍, നെഹാന്‍, റോഷന്‍ ചന്ദ്ര, ഡയാന ഹമീദ്, കാര്‍ത്തിക്ക് മണികണ്ഠന്‍, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *