കോഴിക്കോട്: ലഹരി വിമുക്ത സമൂഹസൃഷ്ടിക്കായി സര്‍ക്കാരിനൊപ്പമെന്ന പദ്ധതി പ്രകാരം രാഷ്ട്രഭാഷാ വേദിയുടെ ആഭിമുഖ്യത്തില്‍ കേരള ഹിന്ദി പ്രചാരസഭ, ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ, സംസ്ഥാനത്തെ ഹിന്ദി വിദ്യാലയങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയും നടത്തുന്ന ലഹരി വിമുക്ത പദ്ധതിക്ക് കോഴിക്കോട് തുടക്കമായി. കേരള ഹിന്ദി പ്രചാരസഭയില്‍ നടന്ന ചടങ്ങ് പി.ജി പഴങ്കാവ് ഉദ്ഘാടനം ചെയ്തു. ഹിന്ദി പ്രചാര സഭ പ്രിന്‍സിപ്പാള്‍ വിനു നീലേരി അധ്യക്ഷത വഹിച്ചു. രാഷ്ട്രഭാഷാ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.കെ ഇരവില്‍, യുവ കവിയും ഹയര്‍ സെക്കന്‍ഡറി അധ്യാപകനുമായ രഘുനാഥ് കുളത്തൂര്‍, വിദ്യാര്‍ഥികളായ നിഖില.യു, സിദ്ധിഖ് ഹസ്സന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ലഹരി വിരുദ്ധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ കവിതാ രചന വിജയികള്‍ക്ക് രാഷ്ട്രഭാഷാവേദി വക പുസ്തകങ്ങള്‍ സമ്മാനിച്ചു.