മാഹി: എന്‍.എച്ച്.എം ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ദീപാവലി ബോണസ് തുക, അഞ്ച് ശതമാനം വാര്‍ഷിക ഇംക്രിമെന്റ്, സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ 10,000 രൂപ എന്നിവയുടെ ഫയലുകള്‍ വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് മാഹി ഗവ. ഹോസ്പിറ്റല്‍ എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ എന്‍.എച്ച്.എം ജീവനക്കാര്‍ അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചു. പണിമുടക്കിന്റെ ഭാഗമായി ഹോസ്പിറ്റലിനു മുന്‍പില്‍ നടന്ന പ്രതിഷേധ യോഗം ഹോസ്പിറ്റല്‍ എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് സി.എച്ച് വസന്തയുടെ അധ്യക്ഷതയില്‍ മാഹി എം.എല്‍.എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. മാഹി ഹോസ്പിറ്റല്‍ എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറി കെ.എം പവിത്രന്‍, കൗണ്‍സില്‍ ഓഫ് സര്‍വീസ് ഓര്‍ഗനൈസേഷന്‍സ് ജനറല്‍ സെക്രട്ടറി കെ.രാധാകൃഷ്ണന്‍, പി.സി ദിവാനന്ദന്‍, കെ.ചന്ദ്രന്‍, കെ.മോഹനന്‍ , ടി. രാമകൃഷ്ണന്‍ കരിയാട് , എന്‍.മോഹനന്‍, എന്നിവര്‍ സംസാരിച്ചു. കെ.ജീവകുമാര്‍, കെ.സപ്‌ന, പി.ലീന, എ. ജയന്തി, പ്രകാശ് കാണി എന്നിവര്‍ നേതൃത്വം നല്‍കി. ഇതേ വിഷയത്തില്‍ ഇന്നലെ മുതല്‍ പുതുച്ചേരിയില്‍ സെന്‍ട്രല്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു.