മമ്മൂട്ടി കമ്പനി നിര്‍മാണം നിര്‍വഹിക്കുന്ന കാതല്‍ സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ നടന്നു. പ്രസ്തുത ചടങ്ങില്‍ മമ്മൂട്ടിയും കാതലിന്റെ അഭിനേതാക്കളും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയ കാതലിന്റെ ടൈറ്റില്‍ അന്നൗണ്‍സ്മെന്റ് സോഷ്യല്‍ മീഡിയയിലും ട്വിറ്ററിലും തരംഗമായിരുന്നു. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രത്തെയും മമ്മൂട്ടി കമ്പനിയെയും കാതലിന്റെ ഇതുവരെയുള്ള ഗംഭീര ഒരുക്കത്തെയും പ്രശംസിച്ചു സൂര്യ ട്വീറ്റ് ചെയ്തിരുന്നു. മലയാള സിനിമക്ക് പുതിയ കാഴ്ചാനുഭവം സമ്മാനിക്കുന്ന ചിത്രങ്ങള്‍ നിര്‍മിക്കുന്ന മമ്മൂട്ടി കമ്പനിയുടെ കാതല്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് തിയേറ്ററുകളില്‍ എത്തിക്കുന്നത്.
കാതലിലെ മറ്റു പ്രധാന വേഷങ്ങളില്‍ ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. മമ്മൂട്ടി കമ്പനി തിയേറ്ററില്‍ റിലീസ് ചെയ്ത നിസ്സാം ബഷീര്‍ സംവിധാനം നിര്‍വഹിച്ച റോഷാക്കിന് ലോക വ്യാപകമായി പ്രേക്ഷകര്‍ നല്‍കിയ അംഗീകാരത്തോടെ വിജയകുതിപ്പു തുടരുകയാണ്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം നിര്‍വഹിച്ച് മമ്മൂട്ടി കമ്പനി നിര്‍മിച്ച നന്‍പകന്‍ നേരത്ത് മയക്കം ഐ.എഫ്.എഫ്.കെയിലെ അന്താരാഷ്ട്ര സിനിമാ മത്സര വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കാതലിന്റെ അണിയറ പ്രവര്‍ത്തകര്‍; തിരക്കഥ : ആദര്‍ഷ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, ഡി.ഓ.പി: സാലു കെ. തോമസ്, എഡിറ്റിങ്: ഫ്രാന്‍സിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കന്‍, ആര്‍ട്ട് :ഷാജി നടുവില്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുത്താസ്സ് , സൗണ്ട് ഡിസൈന്‍: ടോണി ബാബു MPSE, ഗാനരചന : അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, മേക്ക് അപ്പ് : അമല്‍ ചന്ദ്രന്‍, കോ ഡയരക്ടര്‍ : അഖില്‍ ആനന്ദന്‍, ചീഫ് അസ്സോസിയേറ്റ് ഡയരക്ടര്‍: മാര്‍ട്ടിന്‍ എന്‍.ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റില്‍സ്: ലെബിസണ്‍ ഗോപി, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍, പി.ആര്‍.ഓ : പ്രതീഷ് ശേഖര്‍.