കോഴിക്കോട്: രാജ്യത്ത് സോഷ്യലിസം മാത്രമല്ല, ജനാധിപത്യം തന്നെ അപകടത്തിലാണെന്ന് പ്രശസ്ത എഴുത്തുകാരന് ഉദയപ്രകാശ് പറഞ്ഞു. ഹിന്ദി ഐക്യത്തിന്റെ ഭാഷയാണ്, അത് പരസ്പര ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ്. ബലപ്രയോഗത്തിലൂടെയല്ല സാഹോദര്യത്തിലൂടെയാണ് ഹിന്ദി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലിക്കറ്റ് ബുക്ക് ക്ലബ് സംഘടിപ്പിച്ച ഉദയപ്രകാശ് രചിച്ച ‘പീലി ഛത്തരിവാലി ലഡ്കി’യുടെ മലയാള വിവര്‍ത്തനമായ ‘മഞ്ഞക്കുട ചൂടിയ പെണ്‍കുട്ടി’ പുസ്തകം
പ്രകാശന ചടങ്ങില്‍ രചനാനുഭവം പങ്കുവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.പി.കെ പോക്കര്, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മുന്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ഐസക് ഈപ്പന് നല്കി പുസ്തകം പ്രകാശനം ചെയ്തു. കെ.ജി രഘുനാഥ് അധ്യക്ഷത വഹിച്ചു. വിവര്‍ത്തനാനുഭവം ഡോ.എന്‍.എം സണ്ണി പങ്കുവച്ചു. എ.കെ രമേഷ്, കോയ മുഹമ്മദ്, യു. ഹേമന്ത് കുമാര്‍, ടി.പി മമ്മുമാസ്റ്റര്, ഡോ.ആര്. സേതുനാഥ്, എം.വി.എം ഷിയാസ് സംസാരിച്ചു. ഹരീന്ദ്രനാഥ് എ.എസ് സ്വാഗതവും സി.പി.എം അബ്ദുറഹിമാന് നന്ദിയും പറഞ്ഞു.