ചക്രവാതച്ചുഴി: 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത

ചക്രവാതച്ചുഴി: 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ ചുഴലികാറ്റായി മാറാന്‍ സാധ്യത. വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ചു ഒക്ടോബര്‍ 22 ഓടെ മധ്യ ബംഗാള്‍ ഉള്‍കടലില്‍ തീവ്രന്യൂന മര്‍ദ്ദമായും തുടര്‍ന്ന് ചുഴലിക്കാറ്റ് ആയും ശക്തി പ്രാപിക്കുമന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അറബികടലില്‍ മഹാരാഷ്ട്ര തീരത്തിനു സമീപം ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ ഒക്ടോബര്‍ 20 മുതല്‍ 22 വരെ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മറ്റു ജില്ലകളിലെ ഒറ്റപെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *