തിരുവനന്തപുരം: കേരള പ്രവാസി ലീഗിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി നെല്ലനാട് ഷാജഹാനെയും ജനറല്‍ സെക്രട്ടറിയായി എം. മുഹമ്മദ് മാഹിനെയും ട്രഷററായി വള്ളക്കടവ് ഗഫൂറിനെയും തിരഞ്ഞെടുത്തതായി കേരള പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മുന്നിയൂര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം നന്താവനം ലീഗ് ഹൗസില്‍ ചേര്‍ന്ന നേതൃത്വം യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാര്‍: പച്ചലൂര്‍ ഷബീര്‍ മൗലവി, എസ്.എഫ്.എസ് തങ്ങള്‍, ആമച്ചല്‍ ഷാജഹാന്‍, സഫറുള്ള ഹാജി ബീമാപള്ളി, നഗരൂര്‍ സൈഫുദ്ദീന്‍. സെക്രട്ടറിമാര്‍: ജാസിം ചിറയിന്‍കീഴ്, കെ.ശറഫുദ്ദീന്‍ പൂവച്ചല്‍, സെയ്ഫുദ്ധീന്‍ നെടുമങ്ങാട്, ആലംക്കോട് ഹസ്സന്‍.
നേതൃത്വ യോഗത്തില്‍ ഐ.യു.എം.എല്‍ സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പ്രൊഫസര്‍ തോന്നയ്ക്കല്‍ ജമാല്‍, ചാന്നാങ്കര എം.പി കുഞ്ഞ്, അഡ്വ. പച്ചലൂര്‍ നുജുമുദ്ധീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനുവരി ആദ്യവാരം കേരള പ്രവാസി ലീഗിന്റെ തിരുവനന്തപുരം ജില്ലാ കണ്‍വെന്‍ഷന്‍ നടത്താനും യോഗം തീരുമാനിച്ചു.