‘അക്കപ്പെണ്ണ് ‘ നവംബര്‍ മൂന്നിന് പ്രകാശനം ചെയ്യും

‘അക്കപ്പെണ്ണ് ‘ നവംബര്‍ മൂന്നിന് പ്രകാശനം ചെയ്യും

ഷാര്‍ജ: ഉഷാചന്ദ്രന്റെ ആറാമത്തെ പുസ്തകമായ ‘അക്കപ്പെണ്ണ്’ എന്ന നോവല്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നവംബര്‍ മൂന്നിന് വൈകീട്ട് ആറ് മണിക്ക് റൈറ്റേഴ്സ് ഫോറത്തില്‍ വച്ച് പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്യും. നിത്യജീവിതത്തിലെ ആനന്ദവും വിഷാദവും ഒരേ നാണയത്തിലെ ഇരുവശങ്ങളിലെന്നപോലെ ഘനീഭവിച്ചുപോയ കഥാസന്ദര്‍ഭങ്ങളിലൂടെയും മാനുഷിക വികാരങ്ങളുടെ തീക്ഷ്ണ സഞ്ചാരങ്ങളിലൂടെയും കടന്നുപോകുന്ന നോവലില്‍ ആത്യന്തം പ്രണയത്തിന്റെ കഥ പറയുന്നു. വികാരം കൊണ്ട് വിവേകശൂന്യയായിത്തീരുന്ന വിവാഹിതയായ ഒരു പെണ്ണിന്റെ കഥയാണ് ഈ പുസ്തകമെന്ന് ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *