സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

കണ്ണൂര്‍: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ അല്‍ സലാമ ഐ ഹോസ്പിറ്റലുമായി സഹകരിച്ച് കണ്ണൂര്‍ ഗുരു ഭവനില്‍ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് എ.കെ.പി.എ സംസ്ഥാന സെക്രട്ടറി ഉണ്ണി കൂവോട് ഉദ്ഘാടനം ചെയ്തു. എ.കെ.പി.എ ജില്ലാ പ്രസിഡന്റ് രാജേഷ് കരേളഅധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷിബുരാജ്.എസ് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ഡോ. യഹിയ അഷ്‌റഫ്( ഓപ്‌തോ മെട്രിസ്റ്റ് ), പ്രജിത്ത് കണ്ണൂര്‍ (സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍), കെ.വി വിനയ കൃഷ്ണന്‍ ( സംസ്ഥാന കമ്മിറ്റി മെമ്പര്‍ ) എന്നിവര്‍ സംസാരിച്ചു. ജില്ലാ പി.ആര്‍.ഒ. വി.വി. അബ്ദുള്‍ മുത്തലിബ് നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *