സാറാ ജോസഫിന്റെ വിവാദ നോവല്‍ ആളോഹരി ആനന്ദം പ്രമേയമാക്കി ശ്യാമപ്രസാദ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച് മുഹമ്മദ് വടകര നിര്‍മിക്കുന്നു. മമ്മൂട്ടി നായകനായ മാസ്റ്റര്‍പീസിനു ശേഷം റോയല്‍ സിനിമാസ് നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ആളോഹരി ആനന്ദം. മീരാജാസ്മിന്‍, പാര്‍വ്വതി തിരുവോത്ത്, അന്ന ബെന്‍ തുടങ്ങിയവര്‍ ശക്തമായ കഥാപാത്രങ്ങളായി എത്തുന്ന ചിത്രം വര്‍ത്തമാന കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പല വിഷയങ്ങളിലൂടെ ചില സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ തുറന്നുകാട്ടും. ബന്ധങ്ങള്‍ക്ക് ഏറെ വില കല്‍പ്പിക്കുന്ന ചിത്രം ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നും ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നും നിര്‍മ്മാതാവായ സി.എച്ച് മുഹമ്മദ് വടകര അറിയിച്ചു. പ്രഗത്ഭ നടനായിരിക്കും നായകനെന്നും അദ്ദേഹം പറഞ്ഞു. ഒരേ കടല്‍ എന്ന ചിത്രത്തിനു ശേഷം ശ്യാമപ്രസാദും മീരാജാസ്മിനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍. റോയല്‍ സിനിമാസിന്റെ മാസ്റ്റര്‍പീസിലും മമ്മൂട്ടിയായിരുന്നു കേന്ദ്ര കഥാപാത്രം.